വൈക്കം: സഹൃദയവേദി നടത്തിയ കപ്പകൃഷിയിൽ മികച്ച വിളവ്. കാലാക്കൽ ക്ഷേത്രത്തിന് സമീപം പാട്ടത്തിനെടുത്ത 50 സെന്റിൽ ഗ്രൂപ്പിലെ 13 അംഗങ്ങൾ ചേർന്ന് നടത്തിയ കൃഷിയാണ് വൻ വിജയമായത്. കപ്പ കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ ഇൻ ചാർജ് മേയ്സൺ മുരളി ഉദ്ഘാടനം ചെയ്തു .
സഹൃദയവേദി പ്രസിഡന്റ് എം.എസ്. കലേഷ്, കൃഷി അസിസ്റ്റന്റ് വി.വി. സിജി, പി.സോമൻപിള്ള, ആർ. സുരേഷ്, സാബു വർഗീസ്, ഉഷ ജനാർദ്ദനൻ, സുധാകരൻ കാലാക്കൽ, കെ.കെ. രമേശൻ, കനക ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.